അന്ന് ആ വെളുത്ത പുസ്തകതാളുകളിൽ അവൻ തന്റെ കറുത്ത വിരലുകൾ കൊണ്ട് ചില ചിത്രങ്ങൾ കോറിയിട്ടു.
ഒപ്പം ചില ഉരുണ്ട അക്ഷരങ്ങളും വീണു ചിതറി...
അടച്ചു വച്ച് തിരിച്ചു പോരുമ്പോഴും അതെല്ലാം കറുത്തു തന്നെ ഇരുന്നു...
ഇരുട്ടറയിൽ പൊടി പിടിച്ചു കിടന്ന ആ താളുകളെ എന്ന്നോ പതുക്കെ തഴുകി ഉണർത്തിയത് അവളുടെ വെളുത്ത
വിരലുകൾ ആയിരുന്നു
പിന്നീട് അതിനെല്ലാം എഴു വർണമായിരുന്നു
പ്രണയത്തിന്റെ സൗന്ദര്യമുള്ള മഴവിൽ അഴക്...
"എന്റെ പ്രണയം എപ്പോഴും നീയാണ് പെണ്ണേ...
എന്റെ ഓരോ അക്ഷരങ്ങളിലും ..ചിത്രങ്ങളിലും നീയാണ്..."
പെറുക്കി കൂട്ടിയ അക്ഷരങ്ങളെ നോക്കി പുഞ്ചിരിച്ചു കൊണ്ട് അവൾ പുറത്തേക്ക് ഓടി...
കൈയിൽ ചുരുട്ടി പിടിച്ച കടലാസിലെ അവളുടെ മുഖവും പുഞ്ചിരിച്ചിരുന്നു അപ്പോൾ...
അവനേ തേടി....